നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്
ബാലുശ്ശേരി: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്. മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിൽ നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടിക്കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. അപർണ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഹരീഷ് ത്രിവേണി, ഡോ. സി.കെ അഫ്സൽ, ജെ.എച്ച്.ഐ. സജീഷ്, പി.ആർ.ഒ.സൗമ്യ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ക്വാളിറ്റി ബാഡ്ജ് വിതരണം ചെയ്തു. ഡോ. മോഹൻദാസ്, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, ജില്ലാമെഡിക്കൽ ഓഫീസർ വി. ജയശ്രീ, അഡീഷണൽ ഡി.എം.ഒ. ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, ബേബി നാപ്പള്ളി എന്നിവർ സംസാരിച്ചു.


