KOYILANDY DIARY

The Perfect News Portal

നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു

കോഴിക്കോട്> നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറപണ പ്രതിസന്ധിയെ തുടര്‍ന്ന് നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചുവെന്ന് വ്യാപാരി  വ്യവസായി ഏകോപന സമിതി അറിയിച്ചു. ചെറുകിട കച്ചവടക്കാരാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.  ചെറുകിട കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നു സര്‍ക്കാരുകള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് സമിതി അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ അറിയിച്ചു.

സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട നികുതി അടക്കുന്നതിനു ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിനായി സമയം നീട്ടി നല്‍കുകയും ചെയ്തു. നികുതിയും ബില്ലും അടക്കമുള്ളവ അടയ്ക്കുന്നതിനു 500 രൂപ, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കടകള്‍ അടച്ചിട്ട് സമരം ചെയ്യുകയില്ലെന്ന് ടി നസറുദ്ദീന്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനതീരുമാനത്തില്‍ പ്രതിഷേധവുമായാണ് സംസ്ഥാന വ്യാപാരികളും കടകള്‍ അടച്ചിട്ട് സമരം ചെയ്യാനായിരുന്നു തീരുമാനം.  500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് കടയടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *