KOYILANDY DIARY

The Perfect News Portal

നവ്യാനുഭവത്തിന്റെ വിസ്മയച്ചിറകേറി അധ്യാപകരും വിദ്യാർത്ഥികളും

കൊയിലാണ്ടി: നാദ – താള – ലയങ്ങളിലൂടെ ആസ്വാദനത്തിന്റെ അസുലഭ മുഹൂർത്തം പകർന്ന് ഗിന്നസ് റിക്കോർഡ് ജേതാവായ സുധീർ കടലുണ്ടിയും ഫ്ലൂട്ടിസ്റ്റ്  മധു ബൊ ഹീമിയൻസും അരങ്ങ് തകർത്തപ്പോൾ നവ്യാനുഭവത്തിന്റെ വിസ്മയച്ചിറകേറി അധ്യാപകരും വിദ്യാർത്ഥികളും.  കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണമായിരുന്നു വേദി.

ഈ മാസം 27 ന് നടക്കാനിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി – അദ്ധ്യാപക സംഗമമായ “ഓട്ടോഗ്രാഫി ” ന്റെ ഭാഗമായാണ് പ്രമുഖരായ തബലിസ്റ്റ് സുധീർ കടലുണ്ടിക്കും ഫ്ലൂട്ടിസ്റ്റ് മധു ബൊഹീമിയൻസിനും സ്വീകരണമൊരുക്കിയത്. സദസ്സിൽ ആകാംക്ഷയോടെ കണ്ണും കാതും കൂർപ്പിച്ചിരുന്ന വിദ്യാർത്ഥികളുമായി ഇരുകലാകാരന്മാരും തബലയിലും ഓടക്കുഴലിലും താള – നാദ ഭാഷയിലൂടെ ഏറെ നേരം സംവദിച്ചത് അധ്യാപകരേയും വിസ്മയിപ്പിച്ചു.

പ്രധാന അദ്ധ്യാപകൻ പി.എ.പ്രേമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസി: അഡ്വ: പി.പ്രശാന്ത് അധ്യക്ഷനായി. സ്റ്റാഫ് സിക്രട്ടറി വിജയൻ, അധ്യാപകരായ എൻ.വി.വൽസൻ, അബ്ദുറഹിമാൻ, എ.സുഭാഷ്  എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *