KOYILANDY DIARY.COM

The Perfect News Portal

നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബേക്കറി പൂട്ടിക്കാന്‍ ശ്രമം

കോട്ടയം: നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബേക്കറി പൂട്ടിക്കാന്‍ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ കളളത്തരത്തിന്റെ സിസിടിവി വീഡിയോ പുറത്ത്.

കോട്ടയം നഗരത്തിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറിയില്‍ കഴിഞ്ഞദിവസം നടന്ന പരിശോധനയുടെ വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോയില്‍ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ കേക്ക് നിലത്തേക്ക് വലിച്ചിടുന്നത് വ്യക്തമാണ്.

ബേക്കറിയില്‍ മോശം ഭക്ഷണമെന്നു വരുത്തി തീര്‍ക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എയര്‍ കണ്ടീഷണറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടെ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നു കേക്കുകള്‍ ഉദ്യോഗസ്ഥന്‍ നിലത്തേക്കു വലിച്ചിടുകയായിരുന്നു.

Advertisements

തുടര്‍ന്നു കേക്കുകള്‍ വൃത്തിഹീനമായി നിലത്ത് ഇരിക്കുകയാണ് എന്നുപറഞ്ഞു തുടര്‍ന്നു നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ബേക്കറി ഉടമ അറിയിച്ചു.

ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു പറഞ്ഞു ആരോഗ്യ വിഭാഗം ജീവനക്കാരെ അറിയിച്ചെങ്കിലും പൂട്ടിക്കും’ എന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ലഭിച്ചതെന്നു ഹോട്ടല്‍ ഉടമ പറഞ്ഞു. തങ്ങളെ കൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി അകത്തു കയറിയതെന്നും തുടര്‍ന്നു കള്ളത്തരം കാണിക്കുകയാണ് ചെയ്തതെന്നും ഉടമ പറഞ്ഞു.

ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു ഉറപ്പുള്ളതിനാല്‍ സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കള്ളത്തരം കണ്ടെത്തുകയാണ് ചെയ്തതെന്നും പറയുന്നു. കടകളില്‍ എത്തിയവരെയെല്ലാം ടിവിയിലൂടെ ഈ ദൃശ്യങ്ങള്‍ കാണിച്ചു കടയുടമ സംഭവം വിവരിക്കുകയും ചെയ്തു.

സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയും അസോസിയേഷനുകളും കലക്ടര്‍ക്കും നഗരസഭയ്ക്കും നിവേദനം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *