KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കണ്ടെയിൻമെൻ്റ് സോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക

കൊയിലാണ്ടി. നഗരസഭയിലെ മുഴുവൻവാർഡുകളും (26-7-2020) മുതൽ കണ്ടയിൻമെന്റ് സോണിൽ പെടുത്തിയിരിക്കുന്നു.
കണ്ടയിൻമെന്റ് സോണുമായി  ബന്ധപ്പെട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശങ്ങൾ (നടപടിക്രമങ്ങൾ) പൊതുജനങ്ങളുടെ അറിവിലേക്കായി ഉത്തരവ് നമ്പർ DCKKD/45 45/ 2020 /F4 തീയതി 25/7/ 2020 ദുരന്തനിവാരണ പ്രവർത്തനം /കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫീസുകൾ/ ആരോഗ്യവകുപ്പ്/ പോലീസ്/ ഹോം- ഗാർഡ് /ഫയർ/ ആർഡിഒ /താലൂക്ക്/ വില്ലേജ് ഓഫീസ്/ ട്രഷറി /കെഎസ്ഇബി/ വാട്ടർ അതോറിറ്റി / തദ്ദേ ശ  സ്വയംഭരണം സ്ഥാപനങ്ങൾ / പൊതുവിതരണ വകുപ്പ് /എടിഎം/ എടിഎം സൗകര്യമില്ലാത്ത സഹകരണ ബാങ്കുകൾ (10 മണി മുതൽ ഒരു മണി വരെ മാത്രം) തുറന്നു  പ്രവർത്തിക്കാവുന്നതാണ്.
കണ്ടയിൻമെന്റ സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. ആവശ്യ വസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്കും മറ്റു സർക്കാർ വകുപ്പിന്റെ വാഹനങ്ങൾക്കും  നിരോധനം ബാധകമല്ല. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവർ ഒരിടത്തും നിർത്താൻ പാടുള്ളതല്ല. കണ്ടയിൻന്മെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തര വൈദ്യ സഹായത്തിനും ആവശ്യ വസ്തുക്കൾ വാങ്ങാനും അല്ലാതെ വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ പ്രദേശങ്ങളിലേക്ക്  പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.
ഭക്ഷ്യ ആവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ മെഡിക്കൽ ഷോപ്പുകൾ മറ്റ് ആവശ്യ സർവീസുകൾ എന്നിവ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയും, മിൽക്ക് ബൂത്തുകൾ രാവിലെ 5 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
കണ്ടയിൻന്മെന്റ്  സോണിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്തുനിന്ന് ആവശ്യ വസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ്.
കണ്ടയിൻമെന്റ് സോണിൽ രാത്രി 7 മണി മുതൽ രാവിലെ 5 മണി വരെയുള്ള യാത്രകൾ പൂർണ്ണമായി  നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവ് ഉണ്ടായിരിക്കുകയുള്ളൂ.  ജില്ലാ കലക്ടറുടെയും. നഗരസഭാ  ആരോഗ്യ വകുപ്പ്, പോലീസ്  ഉത്തരവുകൾ പൂർണമായും  പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *