KOYILANDY DIARY

The Perfect News Portal

നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ സി. പി. ഐ. എം. 26-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. വൈകീട്ട് 6 മണിക്ക് കണയങ്കോട് പാലത്തിന് സമീപം വെച്ച് നടന്ന പരിപാടി കെ. ദാസന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. സി. പി. ഐ. എം. നേതാവ് സുധീഷ് മിന്നി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, സി. പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം  യു. കെ. ഡി. അടിയോടി, പി. വി. മാധവന്‍, കെ. ഷിജു മാസ്റ്റര്‍, പി. കെ. ഭരതന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ വി. സുന്ദരന്‍ മാസ്റ്റര്‍, കെ. വി. സന്തോഷ്, എസ്. കെ. വിനോദ്, എന്‍. കെ. ഗോകുല്‍ദാസ്, വീണ, ദിവ്യ, എന്നിവരെ അനുമോദിച്ചു. വി. എം. സിറാജ് അദ്ധ്യക്ഷതവഹിച്ച പരിപാടിയില്‍ പി. കെ. ഇസ്മയില്‍ സ്വാഗതവും വി. കെ. ശ്രീജേഷ് നന്ദിയും പറഞ്ഞു.