KOYILANDY DIARY

The Perfect News Portal

ദീപിക സബ് എഡിറ്റര്‍ പി. ജിബിന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: വിനോദയാത്രാ സംഘത്തിലെ ദീപിക സബ് എഡിറ്റര്‍ മുങ്ങിമരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ പി. ജിബിന്‍(30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. സുഹൃത്തുക്കളുമൊത്ത് കോടഞ്ചേരി ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുപോയതായിരുന്നു ജിബിന്‍. കുളിക്കുന്നതിനിടെ കാല്‍ തെറ്റി വെള്ളത്തിലേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം വൈകുന്നേരം ആറിനു വീട്ടിലെത്തിക്കും. സംസ്കാരം രാത്രി 8.30ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.