KOYILANDY DIARY.COM

The Perfect News Portal

ദിലീപ്‌ അഹങ്കാരി; അഭിമാനമുള്ളതിനാലാണ്‌ നടികള്‍ രാജിവെച്ചത്‌: ജി.സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച്‌ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമയിലുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്. മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്ത തീരുമാനമാണ്. അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. പണക്കൊഴുപ്പും അഹങ്കാരവും അടക്കിവെക്കണം. ദിലീപ് ധിക്കാരിയാണ്. ഒരു കാലത്തും ദിലീപിനെ കുറിച്ച്‌ നല്ല അഭിപ്രായമില്ല. ദിലീപ് തിലകനോട് ചെയ്തതൊന്നും മറക്കാനാകില്ല. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ്‌ സിനിമയില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *