ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ ഇന്നു കത്തിക്കും

മുംബൈ > ഡി കമ്പനിയ വെല്ലുവിളിച്ച് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വച്ച് ഇന്നു കത്തിക്കും. ഹിന്ദു മഹാസഭ ലേലത്തില്‍ സ്വന്തമാക്കിയ കാറാണ് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയ്ക്ക് ഗാസിയാബാദിലെ ഇന്ദരാപുരത്തുവച്ച് കത്തിക്കുന്നത്. കാര്‍ ഒരു ആംബുലന്‍സ് ആക്കി മാറ്റുന്നതിനാണ് നേരത്തെ തീരുമാനച്ചിരുന്നതെന്ന് കാര്‍ ലേലത്തില്‍ വാങ്ങിയ ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി പറഞ്ഞു. എന്നാല്‍ ഇത് സ്വന്തമാക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകാന്‍ ഡി കമ്പനി തന്നെ വെല്ലുവിളിച്ചിരുന്നു. അവരുടെ തന്നെ ഭാഷയില്‍ മറുപടി നല്‍കാന്‍ അതുകൊണ്ടാണ് തീരുമാനമെടുത്തതെന്നും ചക്രപാണി പറഞ്ഞു. ഡിസംബര്‍ ഒന്‍പതിന് മുംബൈയില്‍ നടന്ന ലേലത്തില്‍ 32.000 രൂപയ്ക്കാണ് ഹുണ്ടൈയ് ആക്സന്റ് കാര്‍ ഹിന്ദു മഹാസഭ സ്വന്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈയില്‍നിന്ന് മറ്റൊരുവാഹനത്തില്‍ കാര്‍ ഡല്‍ഹിയില്‍ എത്തിച്ചത്.
