തേർഡ് ഐ പൊയിൽക്കാവ് കൂട്ടായ്മക്ക് രൂപം നൽകി

കൊയിലാണ്ടി: ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് പുതുതായി രൂപംകൊണ്ട തേർഡ് ഐ പൊയിൽക്കാവ് എന്ന കൂട്ടായ്മ നിലവിൽ വന്നു. ചടങ്ങ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ: പി.എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പൊയിൽക്കാവിൽ നടന്ന പരിപാടിയിൽ കന്മന ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
മഴവിൽ പദ്ധതികൾ എന്ന പേരിൽ നടത്തുന്ന 7 പദ്ധതികൾ കെ. ദാസൻ എം. എൽ.എ, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്രർ, DYFI ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അനിൽ പറമ്പത്ത്, യുവ കവയിത്രി നവാന സുബാഷ്, എം.പുഷ്പ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കെ. ഗീതാനന്ദൻ, ടി. കുട്ടികൃഷ്ണൻ, സാദിഖ് ടി.വി, ഉണ്ണി, ബാലകൃഷ്ണൻ, കെ. എം.എ ലത്തീഫ്, കെ. അബൂബക്കർ, ഫൈസൽ, അനിൽ, പി.കെ സോമശേഖരൻ, സിയാബ് തുടങ്ങിയവർ ആശംസകൾ നേർന്നു. തെരെഞ്ഞെടുത്ത ഇരുപതോളം കുട്ടികൾക്ക് സൈക്കിൾ, പഠനമേശ, മേശവിളക്ക് എന്നിവയും വിതരണം ചെയ്തു. തുടർന്ന് നാടോടി കുടുംബം അവതരിപ്പിച്ച തെരുവിന്റെ സംഗീതം ഗാനവിരുന്നും അരങ്ങേറി.

