KOYILANDY DIARY

The Perfect News Portal

തെരുവിൽ ഇനി ആരും ഒറ്റപ്പെടില്ല. മാജിക്ക് അക്കാദമി ‘മാന്ത്രിക സ്പർശം’ ത്രിദിന മാജിക്ക് ഷോ

കൊയിലാണ്ടി: കോവിഡ് ഒന്നാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരുവിൽ ഒറ്റപ്പെട്ടവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ‘ഉദയം’ പദ്ധതിയുമായി സഹകരിച്ച് കൊയിലാണ്ടി മാജിക്ക് അക്കാദമി ‘മാന്ത്രിക സ്പർശം’ ത്രിദിന മാജിക്ക് ഷോ സംഘടിപ്പിക്കുന്നു. ജൂലൈ 3, 4, 5 തിയ്യതികളിൽ നടക്കുന്ന ഓൺലൈൻ മാജിക്ക് പ്രദർശനങ്ങളിലൂടെ സംഭാവനയായി ലഭിക്കുന്ന തുക ഉദയം പദ്ധതിയുടെ നിത്യചിലവുകൾക്കായി നീക്കി വെക്കും. വീട്ടിലിരിപ്പിൻ്റെ വിരസത അനുഭവിക്കുന്ന ഈ കാലത്ത് കുടുംബത്തോടൊപ്പം മനോഹരമായ മായാജാല പ്രകടനങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം സമ്പൂർണ്ണ പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈയൊരു മഹത് സംരംഭത്തിൽ തന്റേതായ ചെറുതായ പങ്കെങ്കിലും നിർവഹിക്കാൻ സാധിക്കുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത.

കൊയിലാണ്ടി മാജിക്ക് അക്കാദമി ഡയറക്ടറും  മാന്ത്രികനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂരിൻ്റെ നേതൃത്വത്തിലാണ് മാജിക്ക് ഷോ അരങ്ങേറുന്നത്. ഡൽഹി മാജിക്ക് വിഷൻ ചെയർമാനും ഗിന്നസ് ജേതാവുമായ മജീഷ്യൻ വിൽസൺ ചമ്പക്കുളം പ്രോഗ്രാമിൽ അതിഥി മന്ത്രികനായി മാജിക്ക് ഷോ അവതരിപ്പിക്കും. ഉദയം പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് നൂറ് രൂപയോ അതിൽ കൂടുതലോ അയക്കുന്നവർക്കാണ് മാജിക്ക് ഷോയിലേയക്ക് zoom വഴി പ്രവേശനം. തെരുവിൻ്റെ നിസ്സഹായതയിൽ നിന്ന് നിരാലംഭരായ മനുഷ്യരെ പുനരധിവസിപ്പിക്കുക എന്നതിനൊപ്പം തന്നെ ദിവസേനയുള്ള ഭക്ഷണം, വസ്ത്രം മറ്റു ചിലവുകൾ എന്നിവ കണ്ടത്തേണ്ടതായിട്ടുണ്ട്.

പുതുതായി ചേവായൂർ ത്വക്ക് രോഗാ ആശുപത്രി വളപ്പിൽ ആരംഭിച്ച മെയിൻ ക്യാമ്പസിൽ ഉൾപ്പെടെ നാന്നൂറോളം പേരെയാണ് നിലവിൽ നാല് കേന്ദ്രങ്ങളിലായി താമസിപ്പിച്ചിരിക്കുന്നത്. 
ഉദയം പ്രൊജക്ട്, കാനറ ബാങ്ക്, മലാപറമ്പ് 44152010012817, Ifsc CNRB0014415 എന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് സംഭാവന ചെയ്യുന്നവർ പെയ്മൻ്റ് റെസീപ്റ്റും മാജിക്ക് ഷോ കാണുവാൻ ആഗ്രഹിക്കുന്ന തിയ്യതിയും 9315504234, 8802101143 എന്ന നമ്പറുകളിലേയ്ക്ക് അയച്ചു കൊടുക്കേണ്ടതാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *