KOYILANDY DIARY

The Perfect News Portal

തുറയൂര്‍ ഫെസ്റ്റ് 10ന് തുടങ്ങും

പയ്യോളി> കലാ-സാംസ്‌ക്കാരിക കായിക രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന റിയാസ് ക്ലബ് സംഘടിപ്പിക്കുന്ന തുറയൂര്‍ ഫെസ്റ്റ് 10 മുതല്‍ 16 വരെ പയ്യോളി അങ്ങാടിയില്‍ നടക്കും. മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമാകുകയും കേളപ്പജിയുടെ കര്‍മ്മ മണ്ഡലമെന്ന നിലയില്‍ പ്രസിദ്ധമാകുകയും ചെയ്ത തുറയൂരില്‍ നാടിന്റെ നന്മ നില നിര്‍ത്താന്‍ വേണ്ടിയാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്.ഗ്രാമോത്സവത്തിന്റെ ഭാഗമായി കലാവിരുന്നുകളും സെമിനാര്‍, സാംസ്‌ക്കാരിക സദസ്സ്, എക്‌സിബിഷന്‍ എന്നിവയും ഉണ്ടാകും.10ന് വൈകിട്ട് ഡോ: എം.ജി.എസ് നാരായണന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കലാവിരുന്നില്‍ ഗിന്നസ് പക്രു, സിറാജ് തുറയൂര്‍ ഒരുക്കുന്ന റിയാലിറ്റി ഷോ ഉണ്ടാകും. 11ന് വൈകിട്ട് 4ന് കലാസായാഹ്നം രമേശ് കാവില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, നാടകം, കോല്‍ക്കളി. 12 ന് ചരിത്ര സെമിനാര്‍ (തുറയൂര്‍ ചരിത്രവും വര്‍ത്തമാനവും), കളരിപ്പയറ്റ്, ആലപ്പുഴ മാജിക്ക് വിഷന്‍ മജീഷ്യന്‍ മനു മാങ്കോമ്പിന്റെ മാജിക്ക് ഷോ. 13ന് പ്രവാസി സംഗമം സെമിനാര്‍ – ഗള്‍ഫ് കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പി.ടി കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പ്രവാസികളെ ആദരിക്കും. 14ന് തൃശൂര്‍ പതിക് ഫോക്ക്‌ലോര്‍ അവതരിപ്പിക്കുന്ന “ആട്ടം” കവി സമ്മേളനവും കലാസന്ധ്യയും പി.കെ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം റംസാന്‍-സാനിയ അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ്. 15ന് ഗസ്സല്‍ സന്ധ്യ വി.ടി മുരളി ഉദ്ഘാടനം ചെയ്യും. സംഗീത കച്ചേരി, പെണ്ണകം സംഗീത ശില്‍പ്പം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന മെലഡി നൈറ്റ്. 16ന് സമാപന സമ്മേളനം ഡോ: കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ഇശല്‍ രാവ്.
വാര്‍ത്താ സമ്മേളനത്തില്‍ ഇളയടത്ത് വേണുഗോപാല്‍, പി.ബാലഗോപാലന്‍ ( ചെയര്‍മാന്‍), പി.ടി ശശി, ഇ.കെ ഭാസ്‌ക്കരന്‍, ചന്ദ്രന്‍ കരിപ്പാടി, എസ്.കെ അനൂപ് (കണ്‍വീനര്‍), കെ.രാജേന്ദ്രന്‍, ടി.എം ദീപേഷ് എന്നിവര്‍ പങ്കെടുത്തു.