KOYILANDY DIARY

The Perfect News Portal

കെ. എസ്. ടി. എ. ‘അധ്യാപകാദരം’ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു

കൊയിലാണ്ടി : രജതജൂബില സമ്മേളന പരിപാടികളുടെ ഭാഗമായി കെ. എസ്. ടി. എ. നേതൃത്വത്തില്‍ അധ്യാപകാദരം പരിപാടി സംഘടിപ്പിച്ചു. സംഘടന കെട്ടിപ്പടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ സമരങ്ങളില്‍ പങ്കെടുത്ത പൂര്‍വ്വ അധ്യാപകരടക്കം നിരവധിപേര്‍ പങ്കെടുത്തു. കൊയിലാണ്ടി വ്യാപാര ഭവനില്‍ വെച്ച് നടന്ന ചടങ്ങ് കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വക്കറ്റ് കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. ഏറ്റവും മുതിര്‍ന്ന അംഗം എന്‍. ആര്‍ ശാന്തകുമാരി ടീച്ചര്‍ക്ക് ഉപഹാരം നല്‍കിക്കൊണ്ട് ജില്ലാ ട്രഷററ് കെ. കെ. രഘുനാഥ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ആര്‍. പി. അബ്ദുള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍. ജയകൃഷ്ണന്‍, എസ്. അനില്‍കുമാര്‍, കെ. മായന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പൂര്‍വ്വാധ്യാപകരായ വി. സുന്ദരന്‍, പി. സുധാകരന്‍, കെ. ഗംഗാധരന്‍, എം. നാരായണന്‍, എം. കെ. വേലായുധന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ സമരാനുഭവങ്ങള്‍ പങ്കുവെച്ചു. കെ. രാജന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി ആര്‍. എം. രാജന്‍ സ്വാഗതവും വൈ. പ്രസിഡണ്ട് ആര്‍.കെ. ദീപ നന്ദിയും പറഞ്ഞു.