തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ നടപടികള്‍ തടസപ്പെുടുത്തി
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ നടപടികള്‍ തടസപ്പെുടുത്തി. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍ തടസപ്പെുടുത്തിയത്.
മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭയെ അറിയിച്ചിരുന്നു. സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയതോടെ എംഎല്‍എ മാര്‍ നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ അടുത്തേക്ക് എത്തുകയുമായിരുന്നു. കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം തുടര്‍ന്നത്.




