KOYILANDY DIARY.COM

The Perfect News Portal

തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു

കൊയിലാണ്ടി: ഫിഷറീസ്-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സംയുക്തസംരംഭമായ തീര മാവേലി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താഴങ്ങാടി റോഡില്‍ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ. വിജയന്‍, എം. സുരേന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ പി.കെ. രഞ്ജിനി സ്വാഗതവും,  ചെങ്ങോട്ട്കാവ്  മത്സ്യഭവന്‍ ഓഫീസര്‍ ടി.പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *