കൊയിലാണ്ടിയിൽ ഡോക്ടർമാരുടെ പണിമുടക്ക് പൂർണ്ണം

കൊയിലാണ്ടി: ലോകസഭ പാസാക്കിയ അശാസ്ത്രീയമായ എൻ എം.സി. ബില്ലിനെതിരെ ഐ എം എ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായ സമരത്തിൽ കൊയിലാണ്ടി ഐ എം എ യുടെ നേത്യത്വത്തിൽ ഡോക്ടർമാർ പണിമുടക്കി. സ്വകാര്യ ആശുപത്രികളുo വ്യക്തിഗത പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിച്ചില്ല.
താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗo മാത്രമാണ് പ്രവർത്തിച്ചത്. ദിവസേന 2000ത്തിലധികം രോഗികളാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. എൻ.എം.സി. ബില്ലിന്റ ന്യൂനതകളെ കുറിച്ച് ഐ.എം.എ. സെക്രട്ടറി ഡോ: സി. സുധീഷ്, ഡോ: പി.പി. ജനാർദനൻ, ഡോ: ദീപ്തി, ഡോ: പ്രശാന്ത്, ഡോ: നിനിത് എന്നിവർ സംസാരിച്ചു.

