ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കുറുവങ്ങാട് സൗത്ത് യു. പി. സ്‌കൂളിൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രവർത്തനവും, നൂറ്റിപത്താം വാർഷികവും തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. എൽ. എ. കെ. ദാസൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ എ. കെ. വീണ, കെ. ബിനില, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി. കെ. ശശിധരൻ, എ.ഇ.ഒ. ജവഹർ മനോഹർ, ബി.പി.ഒ. എം. ജി. ബൽരാജ്, പി. ടി. എ. പ്രസിഡണ്ട് ടി. ചന്ദ്രൻ, സ്‌കൂൾ മാനേജർ എം. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സ്‌കൂൾ ലീഡർ അഫ്‌നാർ വി. കെ, മുഹമ്മദ് നിഹാദ്, എം. പി. ടി. എ. പ്രസിഡണ്ട് ശ്രീജ എന്നിവർ സംസാരിച്ചു.
യു. കെ. ഡി. അടിയോടി, പി. വി. ആലി, സതീശൻ കുനിയിൽ, എം. കെ. സിറാജ്, സി. പി. അബ്ദുള്ള, സൗമിനി മോഹൻദാസ്, എം. കെ. വാസു,, വി. എം. ബാബുരാജ്, എൻ. എം. നാരായണൻ, പി. ഉഷ, തങ്കമണി, എന്നിവർ സംബന്ധിച്ചു. പി. സുലൈഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

