KOYILANDY DIARY

The Perfect News Portal

“ഞാറ്റുവേല ഉത്സവം” ജൂൺ 6 മുതൽ 11 വരെ

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ, കൃഷി ശ്രീ കാർഷികസംഘം കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ”ഞാറ്റുവേല ഉത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു, നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടി പൊതുമരാമത്ത്സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ അജിത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻറിഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിജില പറവകൊടി പ്രജില Cകൗൺസിലർമാരായ, രമേശൻ വലിയാട്ടിൽ, കെ. എം. നന്ദനൻ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു, കൃഷിശ്രീ സെക്രട്ടറി രാജഗോപാലൻ പരിപാടിയെപറ്റി വിശദീകരിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് (സ്വാഗത സംഘം ചെയർപേഴ്സൺ) ഇന്ദിര ടീച്ചർ (വർക്കിഗ് ചെയർപേഴ്സൺ), ക്യഷി ഓഫീസർ ശുഭശ്രീ (ജനറൽ കൺവീനർ), രാജഗോപാൽ നമ്പൂരികണ്ടി (ജോ: കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു. ജൂൺ 6ന് 9 മണിക്ക് ഉദ്ഘാടനവും തുടർന്ന് വിപണനമേളക്കും തുടക്കമാവുമെന്നും സംഘാടകർ പറഞ്ഞു.150ൽ പരം നെൽവിത്തുകളുടെ പ്രദർശനം, കാർഷിക ക്ലാസ്, നാടൻപാട്ട്, ഞാറ്റുവേല ഫോട്ടോ മത്സരം, ഉൽപന്നങ്ങളുടെ കൗണ്ടർ ഉദ്ഘാടനം എന്നിവ ഇതോടൊപ്പം നടക്കുന്നു. യോഗത്തിൽ കൃഷി ഓഫീസർ ശുഭശ്രീ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *