കൊയിലാണ്ടിയിൽ ജൻ ഔഷധിശാല: ഉൽഘാടനം മെയ് 15ന്

കൊയിലാണ്ടി.കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധിശാല മെയ് 15ന് കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഉൽഘാടനം ചെയ്യും. 30 ശതമാനം മുതൽ 80 ശതമാനം വില കുറവിൽ മരുന്നുകൾ ലഭിക്കുമെന്നതാണ് പ്രത്യേകത. സേവാഭാരതിയുടെ ആഭിമുഖ്യത്തിലാണ് ജൻ ഔഷധിശാല ആരംഭിക്കുന്നത്.
ടെലഫോൺ എക്സ്ചേഞ്ചിനു സമീപം സേവാ മെഡിക്കൽസിനു സമീപമാണ് ജൻ ഔഷധിശാല ആരംഭിക്കുന്നത്. മെയ് 15ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ഉൽഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ മുഖ്യാതിഥിയാവും. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി: കെ.സുരേന്ദ്രൻ അടക്കം കൊയിലാണ്ടിയിലെ വിവിധ സംഘടനാ നേതാക്കൾ ആശംസകൾ നേരും.

