KOYILANDY DIARY

The Perfect News Portal

ജില്ലാതല മത്സ്യോത്സവം സംഘടിപ്പിക്കും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഫിഷറീസ് വകുപ്പ് ജൂലൈ 28, 29, 30 തീയതികളില്‍ കോഴിക്കോട് ജില്ലാതല മത്സ്യോത്സവം സംഘടിപ്പിക്കും.  മത്സ്യോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മേയര്‍, തീരദേശ മേഖലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ (ചെയര്‍മാൻ) ഫിഷറീസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ (വൈസ് ചെയര്‍മാൻ), ജില്ലാ ഫിഷറീസ് ഓഫീസര്‍ കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതി രൂപവത്കരിച്ചു.

മൂന്നു ദിവസത്തെ മത്സ്യോത്സവത്തില്‍ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട വിഗദ്ധരുടെ ക്ലാസുകള്‍, വിവിധതരം മത്സ്യങ്ങളുടെയും മത്സ്യകൃഷി രീതികളുടെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനം എന്നിവയുണ്ടാകും.

വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങളുടെ വിപണനത്തിനായി തീരദേശി മത്സ്യത്തൊഴിലാളി വനിതകളുമായി സഹകരിച്ച്‌ സീഫുഡ് കോര്‍ട്ട്, മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച്‌ രൂപീകരിച്ച തീരമൈത്രി യൂനിറ്റുകളുടെ സംഗമം, മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും ഫിഷറീസ്, മത്സ്യഫെഡ്, ക്ഷേമനിധി, കടാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുമായി മത്സ്യഅദാലത്ത്, കലാപരിപാടിള്‍, രചനാ മത്സരങ്ങള്‍ എന്നിവ മത്സ്യോത്സവത്തിന്റെ ഭാഗമായി നടത്തും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *