KOYILANDY DIARY

The Perfect News Portal

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു


കോഴിക്കോട് : പിണറായി സർക്കാറിൻ്റെ മത്സ്യതൊഴിലാളി വഞ്ചനെക്കെതിരെ ബി.ജെ പി നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി ഫിഷറീസ് ഡപ്യൂട്ടി ഡയക്ടറുടെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.

ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പുവെച്ചത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി മാപ്പു പറയണമെന്നും കടൽ കൊള്ളയടിക്കാൻ കുത്തകയ്ക്ക് തീറെഴുതുന്നത് സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ധാരണാപത്രം റദ്ധാക്കിയതുകൊണ്ടു മാത്രമായില്ല കരാറിൻ്റെ പിന്നിൽ നടന്ന മുഴുവൻ  ഗുഡാലോചനയും പുറത്ത് കൊണ്ട് വരുവാൻ സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥന്മാർ എടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നു പറയുന്ന മുഖ്യമന്ത്രി സാക്ഷര കേരളത്തിന് നാണകേടാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.രജിനീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച സംസ്ഥാന മഹിള കോഡിനേറ്റർ അഡ്വ. എൻ.പി. ശിഖ, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം പി.രമണി ഭായ്, മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ, ഒ. ബി. സി. മോർച്ച ജില്ല സെക്രട്ടറി കെ.പി. പ്രേമോദ്, മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ, വൈസ് പ്രസിഡണ്ട് സബിത പ്രഹളാദൻ, സെക്രട്ടറി എൻ.പി. പ്രകാശൻ, മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് രാജേശ്വരി അജയലാൽ, എസ്.സി മോർച്ച മണ്ഡലം പ്രസിഡണ്ട് എൻ.ടി.അശോകൻ, ബി.ജെ.പി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷൈബു തോപ്പയിൽ, സുവോദ് വെള്ളയിൽ, ഷാജിനി ജഗനാഥൻ എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *