KOYILANDY DIARY

The Perfect News Portal

ചോക്ളേറ്റില്‍ പുഴുവും ദുര്‍ഗന്ധവും; കട അടപ്പിച്ചു

വടകര > കുട്ടികള്‍ക്ക് കൊടുക്കാന്‍ വാങ്ങിയ ചോക്ളേറ്റില്‍ പുഴുവും ദുര്‍ഗന്ധവും.  വടകര ടൗണില്‍ ദേശീയപാതയിലുള്ള  എംആര്‍എ ഫ്രൂട്സ് ആന്‍ഡ് നട്സ് എന്ന കടയില്‍നിന്നു വാങ്ങിയ വിദേശ നിര്‍മിത ചോക്ളേറ്റിലാണ് പുഴുവിനെ കണ്ടത്. പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി കട അടപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ജനതാറോഡ് സ്വദേശി ഷിബു ബേക്കറിയില്‍നിന്ന് ചീസ് ചോക്ളേറ്റ് വാങ്ങിയത്. വീട്ടിലെത്തി കുട്ടികള്‍ക്ക് കൊടുക്കാനായി തുറന്നപ്പോഴാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴുക്കളെ കണ്ടെത്തി. ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് കൗണ്‍സിലര്‍ ഗിരീശന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കടയടപ്പിച്ചു. അവശേഷിച്ച ചോക്ളേറ്റുകള്‍ ആരോഗ്യ വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശേരിയിലെ ഗാര്‍ഡന്‍ സിറ്റി എന്ന കമ്പനിയാണ് ചോക്ളേറ്റ് വിതരണം ചെയ്തതെന്നാണ് കടയുടമ പറയുന്നത്. യുഎഇ ആസ്ഥാനമായ ലവാഷെ ക്യുറിറ്റെ എന്ന കമ്പനിയുടെതാണ് ചോക്ളേറ്റ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വടകര നഗരസഭാ അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *