KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി രണ്ടുപേരെ കാണാതായി

ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ ഒറീസ സ്വദേശികളാണ്. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തീര സംരക്ഷണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.