ചക്രസ്തംഭനത്തിൽ കൊയിലാണ്ടി സ്തംഭിച്ചു

കൊയിലാണ്ടി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത, മാർക്കറ്റ് റോഡ് ജംങ്ഷൻ എന്നിവിടങ്ങളിൽ മോട്ടോർ തൊഴിലാളികൾ നടത്തിയ സമരം അക്ഷാരാർത്ഥത്തിൽ കൊയിലാണ്ടി സ്തംഭിച്ചു. ഇന്ന് കാലത്ത് 11 മണിയോടുകൂടി ആരംഭിച്ച സമരം 11.15 അവസാനിച്ചു എങ്കിലും കൊയിലാണ്ടിയിലെ നാനാ ഭാഗങ്ങളിലും ഗാതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

ഇട റോഡുകളും വഴികളുമെല്ലാം വാഹനക്കുരുക്കിലായിരിക്കുകയാണ്. ഇന്ധന വിലവർദ്ധനവിൽ ശക്തമായ പ്രതിഷേധമാണ് നാടാകെ ഉയരുന്നത്. ഈ സമരത്തിൽ നാട്ടുകാരും പൂർണ്ണമായി സഹകരിക്കുന്നുണ്ട്. അത്യവശ്യ സർവ്വീസുകാരാണ് ഇപ്പോൾ റോഡിൽ കുരുങ്ങിയിരിക്കുന്നത്. സമരം CITU ജില്ലാ കമ്മറ്റി അംഗം എ. സോമശേഖരൻ ഉൽഘാടനം ചെയ്തു. INTUC നേതാവ് V. T. സുരേന്ദ്രൻ അദ്ധ്യക്ഷl വഹിച്ചു. സി.എം. സുനിലേശൻ സ്വാഗതം പറഞ്ഞു. ടി.വി. ദാമോധരൻ. എ.കെ. ശിവദാസൻ. റാഫി എന്നിവർ സംസാരിച്ചു.


