ചക്ക വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

തൊട്ടില്‍പ്പാലം: സുലഭമായി ചക്ക വിളയുന്ന തൊട്ടില്‍പ്പാലത്ത് നടന്ന ചക്കയുടെയും ചക്കയില്‍ നിന്നുള്ള വിഭവങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. ചാത്തങ്കോട്ടുനടയില്‍ രൂപംകൊണ്ട സമൃദ്ധി എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്ന് നേതൃത്വം നല്‍കിയത്. ചക്കയില്‍നിന്നുണ്ടാക്കിയ ഉണ്ണിയപ്പം, ഐസ്ക്രീം, ഹല്‍വ, പായസം, ഉപ്പേരി തുടങ്ങിയ വിവിധങ്ങളായ വിഭവങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
ചക്കയില്‍നിന്ന് മുപ്പതോളം രുചികരമായ വിഭവങ്ങളുണ്ടക്കാമെന്നാണ് സംഘാടകരുടെ അവകാശവാദം. ഈ വിഭവങ്ങളുടെയല്ലൊം വിപണനവും മേളയിലൊരുക്കിയിരുന്നു. കാവിലുമ്പാറ ഗ്രാമപ്പഞ്ചായത്തും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും സഹായങ്ങളൊരുക്കിയ ചക്കമേള ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായി. പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തിലെ ദീപ്തി ക്ലാസെടുത്തു.

