ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും സമ്പൂർണ്ണ പോഷകാഹാരം വിതരണം ചെയ്തു. കണയങ്കോട് അംഗൻവാടിയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർ വൈസർ സബിത സി. പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർ കെ.എം. സുമതി, സി. ശ്രീജേഷ്, എ.ഡി.എസ്. പ്രസിഡണ്ട് സെമീറ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ കൗൺസിലർ വി.എം. സിറാജ് സ്വാഗതവും, ആശ വർക്കർ കെ. സതീദേവി നന്ദിയും പറഞ്ഞു.

