ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് കടകള്‍ ഭാഗികമായി കത്തിനശിച്ചു
        കോഴിക്കോട്: എരഞ്ഞിപ്പാലം മാറാട് സ്പെഷ്യല്‍ കോടതിക്ക് സമീപം ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് കടകള്‍ ഭാഗികമായി കത്തിനശിച്ചു. വെെകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കോടതിക്ക് മുന്നിലുള്ള തലക്കുളത്തൂര്‍ സ്വദേശി അജിനീഷ് ബാബുവിന്റെ ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിക്കുകയുമായിരുന്നു. തൊട്ടടുത്ത അവിന്‍ പൂജാ ആന്റ് സ്റ്റേഷണറിയിലേക്കും തീ പടര്‍ന്നു.
ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. ചായക്കടയിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഫയര്‍ഫോഴ്സ് ഉടന്‍ പുറത്തേക്ക് മാറ്റിയത് വലിയ അപകടം ഒഴിവാക്കി. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമി, ലീഡിംഗ് ഫയര്‍മാന്‍ ടി.വി. പൗലോസ്, ശിവദാസന്‍, ജയകുമാര്‍, രാജേഷ്, ഫാസില്‍ അലി, സനൂഷ്, സമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.



                        
