KOYILANDY DIARY

The Perfect News Portal

ഗോ​ര​ക്ഷ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രുക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കു​ളമ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​ദ്ധ​തി​യാ​യ ഗോ​ര​ക്ഷ യു​ടെ 26- ാം ഘ​ട്ട​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉദ്ഘാട​നം ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ മാ​ത്ത​റ​യി​ലെ കൃ​ഷ്ണ ഡ​യ​റി ഫാ​മി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി നി​ര്‍​വ്വ​ഹി​ച്ചു.

ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​എം.​പി. സാ​നി പ​ദ്ധ​തി​യെ​ക്കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ചു. ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​നി​നാ​കു​മാ​ര്‍, ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ അ​സീ​സ് മ​ഠ​ത്തി​ല്‍, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ ​ഉ​മ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ര​ശ്മി, ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​മ​ഞ്ജു​ഷ, ജി​ല്ലാ എ​പ്പി​ഡ​മി​യോ​ള​ജി​സ്റ്റ് ഡോ. ​നി​ഷ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ല​യി​ല്‍ കു​ത്തി​വ​യ്പ്പി​നാ​യി 141 സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു ലൈ​വ്‌​സ്റ്റോ​ക് ഇ​ന്‍​സ്‌​പെ​ക്ട​റും അ​റ്റ​ന്‍ഡറും അ​ട​ങ്ങി​യ​താ​ണ് ഒ​രു സ്‌​ക്വാ​ഡ്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ഓ​രോ ക​ര്‍​ഷ​ക​നെ​യും സ​മീ​പി​ച്ച്‌ ഉ​രു​ക്ക​ളെ കു​ത്തി​വ​യ്പ്പി​ന് വി​ധേ​യ​മാ​ക്കു​ക​യും പ​ശു​വി​ന്‍റെ ചെ​വി​യി​ല്‍ ക​മ്മ​ല​ടി​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളി​ല്‍ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നു​ള​ള കു​ത്തി​വ​യ്പ്പും ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ​യു​മ​ട​ക്കം സ​ര്‍​ക്കാ​രിന്‍റെ എ​ന്ത് ആ​നു​കൂ​ല്യം ല​ഭി​ക്കാ​നും ക​മ്മ​ല്‍ അ​ഥ​വാ ഇ​യ​ര്‍​ടാ​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തു​കൊ​ണ്ട് ക​മ്മ​ല​ടി​പ്പി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ശ്ര​ദ്ധി​ക്ക​ണം.

Advertisements

ഒ​രു പ​ശു​വി​ന് 10 രൂ​പ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ന​ല്‍​കേ​ണ്ട​ത്. നാ​ല് മാ​സ​ത്തി​ല്‍ താ​ഴെ പ്രാ​യ​മു​ള​ള പ​ശു​ക്കു​ട്ടി​ക​ള്‍, രോ​ഗ​മു​ള​ള​വ എ​ന്നി​വ​യെ കു​ത്തി​വ​യ്പ്പി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.  ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടേ​യും ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, മി​ല്‍​മ , വ​നം​വ​കു​പ്പ് തു​ട​ങ്ങി​യ​വ​യുടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​ 21 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പദ്ധതി ന​ട​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *