KOYILANDY DIARY

The Perfect News Portal

ഗുരുജയന്തി ആഘോഷം ഒഴിവാക്കി, ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിൻ്റെ 166- മത്  ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്. എൻ. ഡി. പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ ശാഖകളിലെയും പാവപ്പെട്ട ശാഖ അംഗങ്ങൾക്ക് ഭക്ഷ്യധന്യ കിറ്റുകൾ വിതരണം ചെയ്തു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗുരുജയന്തിയോടനുബന്ധിചുള്ള ഘോഷയാത്രയും, മറ്റു ആർഭാടങ്ങളും ഒഴിവാക്കിയായിരുന്നു കിറ്റ് വിതരണം നടത്തിയത്. യൂണിയൻ പ്രസിഡണ്ട് ദാസൻ പറമ്പത്ത്, സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ, വി. കെ. സുരേന്ദ്രൻ, കെ. കെ ശ്രീധരൻ, സുരേഷ് മേലേപ്പുറത്തു,  ഒ. ചോയിക്കുട്ടി, കെ. വി സന്തോഷ്‌, ടി ശോഭന, പി കുഞ്ഞികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *