KOYILANDY DIARY

The Perfect News Portal

ഗവ: പോളി ടെക്‌നിക് നാഷണന്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി> ഗവ: പോളി ടെക്‌നിക്ക് കോളജ് നാഷണന്‍ സര്‍വ്വീസ് സ്‌കീം (ടെക്‌നിക്കല്‍ സെല്‍, കേരള) യൂണിറ്റുകളുടെ വാര്‍ഷിക സപ്തദിന ക്യാമ്പ് കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയുടെ -ജലം ജീവാമൃതം- സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ 11, 12, 15, 32 വാര്‍ഡുകളിലെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഗവര്‍മെന്റ് ആശുപത്രിയുടെ നവീകരണത്തിന് പുനര്‍ജനി പദ്ധതി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: സച്ചിന്‍ ബാബു ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഗവ: ആശുപത്രിയിലെ ഫര്‍ണ്ണിച്ചറുകള്‍, ഇലക്ടിക്കല്‍, പ്ലംബിംഗ് എന്നിവയുടെ അറ്റകുറ്റ പണികളും ശുചീകരണവും പെയിന്റിംഗ് വര്‍ക്കുകളും നടന്നു. പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. എം. ബിജു, ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എം. ചന്ദ്രന്‍, ഗവ: പോളി ടെക്‌നിക് കോളജിലെ പ്രിന്‍സിപ്പല്‍ എസ്. ശാന്തമ്മ, സീനിയര്‍ എച്ച്. ഒ. ഡി. ഉദയന്‍ സി, അദ്ധ്യാപകനായ വേലായുധന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ ശരത്ചന്ദ്രബാബു, സി. എം. വസന്തകുമാര്‍, വളണ്ടിയര്‍ സെക്രട്ടറിമാരായ കുമാരി അഖില, അഷ്‌കര്‍ എം. പി, ജെഫിന്‍ ജോണ്‍സന്‍, ആശുപത്രി ജീവനക്കാരന്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി.