കർഷക സഭയും ഞാറ്റുവേല ചന്തയും ആരംഭിച്ചു

കൊയിലാണ്ടി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും കൊയിലാണ്ടി കൃഷിഭവനിൽ ആരംഭിച്ചു. 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. പന്തലായനി അഗ്രോ സർവ്വീസ് സെന്ററുമായി സഹകരിച്ച് വിവിധ നടീൽ വസ്തുക്കളുടെ വിൽപ്പനയും ആരംഭിച്ചു.

നഗരസഭ കൌൺസിലർ പ്രജില പി അദ്ധ്യക്ഷതവഹിച്ചു. പി.കെ. ഭരതൻ, പത്മനാഭൻ, കെ. ഗിരിധരൻ എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റൻ്റ് ജിജിൻ എം സ്വാഗതവും അംന പി.കെ. നന്ദിയും പറഞ്ഞു. വഴുതിന, പച്ചമുളക്, തക്കാളി എന്നിവയുടെ തൈകൾ തികച്ചും സൌജന്യമായും 50 ശതമാനം സബ്സിഡിയോടെ തെങ്ങിൻ തൈയും ലഭ്യാമാണ്.


