ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യം നല്‍കി

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയി ല്‍ മരണമടഞ്ഞ വലിയമങ്ങാട് കോയാന്റെ വളപ്പില്‍ ലത്തീഫിന്റെ ഭാര്യയ്ക്ക്, മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ധനസഹായം ബോര്‍ഡ് ചെയര്‍മാന്‍ ചിത്തിരഞ്ജന്‍ കൈമാറി.
506650 രൂപയുടെ ചെക്ക് വീട്ടില്‍വെച്ച് നല്‍കുമ്പോള്‍ മക്കളായ ഹര്‍ഷാന, ഫബിന, ഫസല്‍ എന്നിവരോടൊപ്പം ഫിഷറീസ് ഓഫീസര്‍ ആദര്‍ശ്, മത്സ്യതൊഴിലാളി നേതാക്കളായ ടി.വി.ദാമോദരന്‍, സി.എം. സുനിലേ ശന്, വി.വി.ബാബു, സജിത്ത് എന്നിവരും സന്നിതരായിരുന്നു.
