KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 12 മുതൽ

വടകര :  കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 12 മുതൽ 17 വരെ മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ നടക്കും. ശാസ്ത്ര–ഗണിത–സാമൂഹ്യശാസ്ത്ര– പ്രവൃത്തി പരിചയ– ഐടി മേളയില്‍  പതിനയ്യായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മേളക്ക് വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്‍ ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കും. ഐടി മേളയുടെ രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ നടത്താം.

12ന് : സാമൂഹ്യ ശാസ്ത്രമേളയുടെ ‘ഭാഗമായ പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിര്‍മാണം (എച്ച്എസ്, എച്ച്എസ്എസ് വിഭാഗം), പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ)എന്നീ മത്സരങ്ങളാണ്.

Advertisements

14ന് : സയന്‍സ് മേളയുടെ എച്ച്എസ്–യുപി വിഭാഗം മത്സരങ്ങളും ഗണിതശാസ്ത്ര മേളയുടെ യുപി–എച്ച്എസ്എസ് മത്സരങ്ങളും ഐടിമേളയുടെ പ്രോജക്ട് മലയാളം ടൈപ്പിങ് വെബ് പേജ് ഡിസൈനിങ് എന്നീ മത്സരങ്ങള്‍.

15ന് : എച്ച്എസ്എസ് വിഭാഗത്തില്‍ വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍, ഇംപ്രൂവൈസ്ഡ് എക്സിപിരിമെന്റ്, റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, എല്‍പി വിഭാഗത്തില്‍ കലക്ഷന്‍, ചാര്‍ട്സ്, സിമ്പില്‍ എക്സിപിരിമെന്റ്, പ്രൈമറി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ടീച്ചിങ് എയ്ഡ് മത്സരങ്ങള്‍.
ഐടി മേളയുടെ ഭാഗമായി ഐടി ക്വിസ്, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ക്കായുള്ള മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മലയാളം ടൈപ്പിങ് എന്നിവയുമുണ്ട്.

16ന് : സയന്‍സ് മേളയുടെ ഭാഗമായി യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ക്വിസ് മത്സരങ്ങളും എച്ച്എസ് വിഭാഗം ടാലന്റ് സെര്‍ച്ച് എക്സാമും ക്വിസ് പ്രോഗ്രാമും.

17ന് : ഗണിതശാസ്ത്ര മേളയുടെ ഭാഗമായി സെമിനാറും പേപ്പര്‍ പ്രസന്റേഷനും സോഷ്യല്‍ സയന്‍സ് മേളയുടെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പ്രാദേശിക ചരിത്രരചനയുടെ ഇന്റര്‍വ്യൂ, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍ എന്നിവയും എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് ക്വിസ് മത്സരങ്ങളുമാണ്.

ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 14ന് രാവിലെ 10ന് സി കെ നാണു എംഎല്‍എ നിര്‍വഹിക്കും. മേളയുടെ സമാപനം 17 ന് വൈകിട്ട്. വാര്‍ത്താസമ്മേളനത്തില്‍ വടകര ഡിഇഒ ഇ കെ സുരേഷ് കുമാര്‍, ചോമ്പാല എഇഒ ടി പി സുരേഷ് ബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ദിനേശ് കരുവാങ്കണ്ടി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ പി ഫൈസല്‍, പ്രധാനാധ്യാപകന്‍ വി പി പ്രഭാകരന്‍, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വി വിജീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *