KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിനു മുൻവശം അപകട മേഖലയായി മാറുന്നു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിനു മുൻവശം അപകട മേഖലയായി മാറുന്നു. ക്ഷേത്രത്തിനു മുൻവശത്തെ ദേശീയപാത ഉയർന്നതോടെ ഇവിടെ നിന്നും വാഹനങ്ങൾ ദേശീയ പാതയിലേക്ക് പ്രേവേശിക്കാൻ പ്രയാസമായിരിക്കുകയാണ്.

ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയ്ക്കാണ് ഏറെ ബുദ്ധിമുട്ട്. കാറിന്റെ അടിഭാഗം റോഡിൽ തട്ടുന്ന അവസ്ഥയാണ് ഉള്ളത്. ബൈക്കുകൾക്കും റോഡിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. വാഹനങ്ങൾ പോയ ശേഷം കയറാമെന്ന് വെച്ചാൽ സാധ്യമല്ലാതാകുന്നു. 10 മീറ്ററോളം ക്ഷേത്രഭാഗത്തേക്ക് റോഡ് ടാർ ചെയ്യുകയാണെങ്കിൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം  കൊരയങ്ങാട് തെരുവിൽ എത്തിയ നഗരസഭാ ചെയർമാൻ കെ.സത്യനും കാർ റോഡിലേക്ക് കയറ്റാൻ ഏറെ പ്രയാസപ്പെടുകയുണ്ടായി. മരണ വീട്ടിലെക്ക് എത്തിയ കാറിന്റെ അടിറോഡിൽ തട്ടി കാർ ഉടമയ്ക്ക് ഏറെ നഷ്ടം സംഭവിച്ചിരുന്നു. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് റോഡിലേക്ക് കയറ്റാൻ ശ്രമിക്കവെ തെറിച്ചു വീണ് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപ്പെട്ടത്.

Advertisements

കഴിഞ്ഞ ദിവസം ചേർന്ന വാർഡ് സഭയിൽ ഇക്കാര്യം പി.കെ. ശ്രീധരൻ ഒരു പ്രമേയത്തിലൂടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നേരത്തെ ഈ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പദ്ധതി നിർവ്വഹണത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. നഗരത്തിലെ പല ഭാഗത്തും ഇത്തരത്തിൽ പ്രശ്നമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *