KOYILANDY DIARY.COM

The Perfect News Portal

കാറ്ററിംഗ് അസോസിയേഷൻ കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉനനയിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കാറ്ററിംഗ് മേഖലയോടുള്ള കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ അവഗണന അവസാനിപ്പിക്കുക, ഓഡിറ്റോറിയങ്ങളിലും, വീടുകളിലും വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ സാമൂഹ്യ സുരക്ഷയോടെ നടത്താൻ അനുവാദം നൽകുക, കാറ്ററിംഗ് മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പാക്കേജുകൾ അനുവദിക്കുക, അനധികൃത കേറ്ററിംഗ് യൂണിറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു. പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡണ്ട് ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു. റാഷിദ് മുത്താമ്പി അദ്ധ്യക്ഷത വഹിച്ചു. KC അബൂബക്കർ, സൈനുദ്ധീൻ, അഷറഫ് ഫാമിലി കിച്ചൺ,  അനൂപ് കുമാർ കിച്ചൺ മസാല, ആലിക്കോയ ലുലു, റിയാസ് തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ മസ് ല സ്വാഗതം പറഞ്ഞു. 
Share news

Leave a Reply

Your email address will not be published. Required fields are marked *