KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ ആവിര്‍ഭാവത്തിന് യത്‌നിച്ച കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സിലിന്റെ 25ാം വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഒക്‌ടോബര്‍ 5ന് ലോക അദ്ധ്യാപക ദിനത്തില്‍ “ഗ്ലോബല്‍ ടീച്ചര്‍ റോള്‍ മെഡല്‍ അവാര്‍ഡ്-2015”  നേടിയ കെ. ബാകൃഷ്ണന്‍ മാസ്റ്ററെ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കൊയിലാണ്ടി) ആദരിച്ചു.ഇളയടത്ത് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗംഗാധരന്‍ മാസ്റ്റര്‍, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.കെ ധാമോദരന്‍ സ്വാഗതവും പി. രത്‌നവല്ലി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Share news