KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബ് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു

കൊയിലാണ്ടി: മൈക്രോ ഹെൽത്ത് കെയർ ലാബ്  നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും നഗരസഭ 15-ാം വാർഡിലെ താമസക്കാരനുമായ ആളെ ആരോഗ്യ വിഭാഗത്തെയും വാർഡ് ആർആർ.ടി.യെയും അറിയിക്കാതെ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിലാണ് കൊയിലാണ്ടി പഴയ പോലീസ് സ്‌റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ലാബ് അടപ്പിക്കാൻ ആരോഗ്യ വിഭാഗം തീരുമാനിച്ചത്. ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി സംഭവം ഇന്നലെ കൊയിലാണ്ടി ഡയറിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.  സംഭവത്തിൽ വാർഡ് ആർ.ആർ.ടി. ശക്തമായി പ്രതിഷേധിക്കുകയും നടപടിയെടുക്കാൻ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ടെസ്റ്റ് നടത്താൻ വരുത്തുകയും വാഹനങ്ങൾ ഏർപ്പാടെ ചെയ്യാതെ ടെസ്റ്റിന് ശേഷം ഇയാൾ കൊയിലാണ്ടിയിലെ പല സ്ഥാപനങ്ങൾ സന്ദർശിച്ചതിന്റെ ഭാഗമായി 40ൽ അധികം പേർ നിരീക്ഷണത്തിൽ പോകേണ്ടിവരികയും, നിരവധി സ്ഥാപനങ്ങളും ഇതിന്റെ പേരിൽ അടച്ചിടേണ്ട സ്ഥിതിയും ഉണ്ടായി ഇതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്. തുടർന്നാണ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രമേശൻ, ജെ. എച്ച്. ഐ. പ്രസാദ് കെ. കെ. എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്ന് ഉച്ചക്ക് നേരിട്ട് ലാബിലെത്തി അടക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാറ്റി നിർത്തി പകരം സംവിധാനം ഏർപ്പെടുത്തി പൂർണ്ണതോതിൽ അണുനശീകരണം വരുത്തിയേഷം മാത്രമേ ഇനി സ്ഥാപനം തുറക്കാൻ അനുവദിക്കുവെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രമേശൻ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *