KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ വീണ്ടും 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്കാശുപത്രിയിൽ 17-ാം തിയ്യതി 96 പേർക്ക് നടത്തിയ  പി.സി.ആർ. ടെസ്റ്റിലാണ് ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.  നഗരസഭ 7-ാം വാർഡിൽ പുളിയഞ്ചേരി ഈസ്റ്റിലെ ഒരു കുടുംബത്തിലെ 3 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്ന് അറിയുന്നു. നഗരസഭ 12-ാം വാർഡിൽ റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗത്ത് 1 യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ജോലിയുള്ള ഇയാൾ കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തതിയത്. വീട്ടിലുള്ളവർ  കോറൻ്റൈനിലായിരിക്കുകയാണ്.

നഗരസഭ 37-ാം വാർഡിലെ ഐസ് പ്ലാൻ്റ് റോഡിൽ ഒരാൾക്കും പോസിറ്റീവായിരിക്കുകയാണ്. ഇയാൾ കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് വന്ന് കോറൻ്റൈനിൽ കഴിയുകയായിരുന്നു. വാർഡ് 10 കൊല്ലം കുട്ടത്ത് കുന്നില് ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.  രണ്ട് ദfവസത്തെ ഇടവേളയക്ക്ശേഷമാണ് നഗരസഭയിൽ ഇന്ന് വീണ്ടും 6 പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ കൂടുതൽപേർക്ക് നിരീക്ഷണത്തിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. ആരോഗ്യവിഭാഗവും പോലീസും സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *