കൊയിലാണ്ടി മുത്താമ്പിയിൽ കോൺഗ്രസ് സി.പി.എം. സംഘർഷം

കൊയിലാണ്ടി : മുത്താമ്പിയിൽ കോൺഗ്രസ്, സി.പി.എം സംഘർഷം 3 പേർക്ക് പരുക്ക്. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരു വിഭാഗവും പ്രകടനം നടത്തിയതിന്ശേഷമാണ് സംഘംർഷം ഉണ്ടായത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്യത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കി.

