കൊയിലാണ്ടി ഫയർ സ്റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായി ഫയർ & റെയ്ക്യൂ സ്റ്റേഷൻ ആയിരങ്ങളെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാവിലെ 11.40ഓടുകൂടിയാണ് ഉള്ള്യേരിയിലെ പൊതു പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്. സ്റ്റേഡിയത്ത്‌ന് കിഴക്ക്ഭാഗത്തെ താൽക്കാലികമായി ഉണ്ടാക്കിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി നാടമുറിച്ച് തുറന്ന്‌കൊടുത്തു.
തുടർന്ന് പൊതുചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭഗത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു. ഉദ്ഘാടന പ്രസംഗം. ഫയര്‍സ്റ്റേഷന് വേണ്ടി ജനങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നു അതാണ് ഈ ജനസഞ്ചയം തെളിയിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കെ. ദാസൻ എം. എൽ. എ. അദ്ധ്യക്ഷതവഹിച്ചു.നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് സി. കെ. നാണു എം. എൽ. എ, മുൻ എം. എൽ, എ. പി. വിശ്വൻ മാസ്റ്റർ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ കൗൺസിലർ യു. രാജീവൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, അഡ്വ: കെ. വിജയൻ, വി. കെ. സുരേഷ്, വി. പി. ഇബ്രാഹിംകുട്ടി, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.

ഫയർ & റെസ്‌ക്യൂ ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ IPS സ്വാഗതവും ഫയർ & റെസ്‌ക്യൂ സർവ്വീസ് ഡയറക്ടർ ഇ. ബി. പ്രസാദ് നന്ദിയും പറഞ്ഞു.

