കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ സാഹിത്യ ചിന്ത വളര്‍ത്തുന്നതിനും സാoസ്‌കാരിക മുന്നേറ്റം ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും വിവിധ തരത്തിലുള്ള സാഹിത്യ പരിപാടികള്‍ക്ക് തുടക്കമായി.
പുസ്തക പ്രദര്‍ശനം, കവി സംഗമം, പുസ്തകാസ്വാദനം, വിവിധ രചനകള്‍ എന്നിവ സ്‌കൂള്‍ തലത്തില്‍ നടക്കുമെന്ന് നഗരസഭ വിദ്യാഭ്യാസ സമിതി അറിയിച്ചു. ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.

നഗരസഭ കൌൺസിലർമാരായ പി.എം.ബിജു, വി.പി.ഇബ്രാഹിംകുട്ടി, കെ.ലത, പി.ടി.എ. പ്രസിഡണ്ട് യു. കെ. രാജന്‍, പ്രിന്‍സിപ്പല്‍ എം. ബീന, പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി, ഗേള്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്‍, പി. വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

