കൊയിലാണ്ടി നഗരസഭ ലോക യോഗദിനം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും വിവിധ യോഗ സെന്ററുകളുടെയും ആഭിമുഖ്യത്തില്‍ ലോക യോഗദിനം ആചരിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, കൗണ്‍സിലര്‍ കെ. വിജയന്‍, ബുഷ്‌റ, മുരളി പാതിരിക്കാട്, ഇ.കെ. അജിത്ത്, യോഗാചാര്യ മധുസൂദനന്‍ കിടാവ്, ബിനുശങ്കര്‍, ശ്രീധരന്‍, കൃഷ്ണ കുമാര്‍, ഡോ.ടി. രാമചന്ദ്രന്‍ രാഘവന്‍, സി.ആര്‍. മനേഷ് എന്നിവര്‍ പ്രസംഗിച്ചു.
