KOYILANDY DIARY

The Perfect News Portal

ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ ; 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ഐ.എസ്.ആർ.ഒ അപൂര്‍വ്വനേട്ടം സ്വന്തമാക്കി. 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഇന്ന് രാവിലെയാണ്  റോക്കറ്റ് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നത്.  രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് വിക്ഷേപണം നടത്തിയത്.രാജ്യാന്താര ബഹിരാകാശ രംഗത്ത് അതിവേഗം കുതിക്കുന്ന ഐഎസ്ആര്‍ഒക്ക് അഭിമാന നേട്ടമാണിത്. ആദ്യമായാണ് ഇന്ത്യ 20 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിക്കുന്നത്.ഒരേ വിക്ഷേപണ വാഹനമുപയോഗിച്ച് ഭാവിയില്‍ വിഭിന്നങ്ങളായ ഉപഗ്രഹങ്ങള്‍ വ്യത്യസ്ഥ ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണിത്.

ഐഎസ്ആര്‍ഒയുടെ ഭൌമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് 2 ഉപഗ്രഹത്തിന് പുമെ  അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും ക്യാനഡയുടേ രണ്ടും ജര്‍മനി,  ഇന്തോനേഷ്യ എന്നിവയുടെ ഒരോന്നു വീതവും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. കൂടാതെ ചെന്നൈ സത്യഭാമ സര്‍വകാലാശാലയുടെയും പുണെ കോളേജ് ഓഫ് എന്‍ജിനിയറിങ്ങിന്റെയും ഒരോ ഉപഗ്രഹങ്ങളുമുണ്ട്. തിങ്കളാഴ്ചരാവിലെ 9.26നാണ് 48 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ തുടങ്ങിയത്.