KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ/കർഷക ക്ഷേമ വകുപ്പ്-പച്ചക്കറി ചന്ത ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വിപണി “ഓണ സമൃദ്ധി 20” പദ്ധതി നഗരസഭയുമായി ആരംഭിച്ചു. നഗരത്തിൽ ബസ്സ്റ്റാൻഡിലെ കുടുംബശ്രീ കാർഷിക വിപണന കേന്ദ്രത്തിൽ ആരംഭിച്ച മേള കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. കർഷകരിൽ നിന്ന് അധിക വിലക്ക് സംഭരിച്ച് വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്ന സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.27 മുതൽ 30 വരെയാണ വിപണനം നടക്കുക. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി.വിശ്വൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എൻ.കെ.ഭാസ്കരൻ, എ.ഡി.എ. ദിലീപ് കുമാർ, കൃഷി ഒഫീസർ എസ്.ശുഭശ്രീ, കൃഷി അസി. പി.ആർ.വേണു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *