KOYILANDY DIARY

The Perfect News Portal

കാവുംവട്ടം എടച്ചംപുറത്ത് മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുടിവെള്ള ക്ഷാമമുള്ള എടച്ചംപുറത്ത് കോളനി നിവാസികൾക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എ.യുടെ തനത് ഫണ്ടും നഗരസഭ ഫണ്ടുമുൾപ്പെടെ 20 ലക്ഷം രൂപ ചിലവാക്കിയാണ് 40 കുടുംബങ്ങ ൾക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്.പദ്ധതിയുടെ ഉദ്ഘാടനം കെ.ദാസൻ MLA നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ‘ അഡ്വ: കെ.സത്യൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ഭാസ്കരൻ, മുൻ കൗൺസിലർ പി.വി.മാധവൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ എൻ.എസ്. സീന സ്വാഗതവും ഗുണഭോക്തൃ കമ്മിറ്റി കൺവീനർ നിധീഷ് E. P നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *