KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്ര

കൊയിലാണ്ടി: ബാലഗോകുലം താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രാ സംഗമങ്ങള്‍ നടത്തി. ഹൈന്ദവ പുരാണേതിഹാസങ്ങളിലെ നിരവധി കഥാമുഹൂര്‍ത്തങ്ങളാണ്  നിശ്ചല- ചലന ദൃശ്യങ്ങളായി അവതരിപ്പിക്കപ്പെട്ടത്. ചെണ്ടമേളം, പഞ്ചവാദ്യം, ഭക്തി ഗാനാലാപനം, താലപ്പൊലി, ഭജന സംഘങ്ങള്‍, മുത്തുക്കുടകള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി.

2

കുറുവങ്ങാട് കിടാരത്തില്‍ ക്ഷേത്രപരിസരം, കുറുവങ്ങാട് സെന്‍ട്രല്‍ ശിവക്ഷേത്രപരിസരം, മണമല്‍ നിത്യാനന്ദാശ്രമം, കോതമംഗലം മഹാവിഷ്ണുക്ഷേത്രം, പന്തലായനി കാട്ടുവയല്‍, പെരുവട്ടൂര്‍ ചെറിയാപ്പുറത്ത് ക്ഷേത്രപരിസരം, ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ചെങ്ങോട്ടുകാവ് കുളത്താംവീട് ക്ഷേത്രം, വലിയമങ്ങാട് കുറുംബാ ഭഗവതി ക്ഷേത്ര പരിസരം, ചെറിയമങ്ങാട് ദുര്‍ഗാഭഗവതി ക്ഷേത്രം, വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം, കൊരയങ്ങാട് തെരു ക്ഷേത്ര പരിസരം, കൊല്ലം കൂത്തംവള്ളി ക്ഷേത്രപരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം എന്നിവിടങ്ങളില്‍നിന്നാരംഭിച്ച ശോഭായാത്രകള്‍ കൊരയങ്ങാട് സംഗമിച്ച് മഹാശോഭയാത്രയായി കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിച്ചു.

6

ആഘോഷകമ്മിറ്റി ഭാരവാഹികളായ മിഥുന്‍ പെരുവട്ടൂര്‍, മുരളീധര ഗോപാല്‍, എം.വി. സജിത്ത് കുമാര്‍, മുകുന്ദന്‍ കുറുവങ്ങാട്, മോഹനന്‍ കോതമംഗലം, രജീഷ് മണമല്‍, ടി.സി. ബൈജു, കെ.എം. രജി, പി.പി. അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

7

തിരുവങ്ങൂര്‍ കൊളക്കാട്, കാഞ്ഞിലശ്ശേരി ക്ഷേത്രം, ശിവാജി നഗര്‍, അരക്കിലാടത്ത്, കാപ്പാട് ധര്‍മോദയം, തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രം, ചോയ്ക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പൂക്കാട് സംഗമിച്ച് തിരുവങ്ങൂര്‍ നരസിംഹപാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു.

4

 

ചെങ്ങോട്ടുകാവില്‍ രാമാനന്ദാശ്രമം, മണലില്‍ തൃക്കോവില്‍ ക്ഷേത്രം, എളാട്ടേരി, പൊയില്‍ക്കാവ് എന്നിവിടങ്ങളില്‍ ശോഭായാത്ര സംഗമം നടന്നു ഊരള്ളൂര്‍, അരിക്കുളം, കീഴരിയൂര്‍, കൊല്ലം, വിയ്യൂര്‍, മന്ദമംഗലം, മൂടാടി എന്നിവിടങ്ങളിലും ശോഭായാത്രകള്‍ ഉണ്ടായിരുന്നു. മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. വിയ്യൂര്‍ വിഷ്ണുക്ഷേത്രം, കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ വിശേഷാല്‍ പൂജകളും മറ്റു ചടങ്ങുകളും ഉണ്ടായിരുന്നു.

3