കൊയിലാണ്ടിയിൽ 6 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നം പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ എക്സൈസ്സ്പാർട്ടി നടത്തിയ റെയ്ഡിൽ ലക്ഷകണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. എ ക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സബ്ബ് ജയിലിനു സമീപത്തെ വാടക കെട്ടിടത്തിൽ നടത്തിയ റെയ്ഡിഡിലാണ് 15000 പാക്കറ്റ് നിരോധിത പുകയില ഉപന്നം പിടികൂടിയത്. ചില്ലറ വിപണിയിൽ ഇതിന് 6 ലക്ഷം രൂപ വിലവരുമെന്നാണ് പറയുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി അധികൃതർ പറഞ്ഞു.
റെയ്ഡിഡിന് അസി.എക്സൈസ് ഇൻസ്പെക്ടർമാരായ മനോഹരൻ പയ്യൻ, പ്രിവന്റീവ് ഓഫീസർമാരായ പി. സുരേഷ്, പി. ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.രാമകൃഷ്ണൻ, സജിതത്കുമാർ, ടി. ഷിജു, ദീനദയാൽ, ഗണേശ്, വിപിൻ, സജനേഷ്, ഷൈനി, ബിബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

