KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിയന്ത്രണം കടുപ്പിച്ചു. കണ്ടെയിൻമെന്റ് സോണിൽ കടകൾ 2 മണിവരെ. മറ്റിടങ്ങളിൽ 6 മണിവരെ മാത്രം

കൊയിലാണ്ടി: കോവഡ് വ്യാപനത്തെ തുടർന്ന് നഗരസഭ കർശ്ശന നിയന്ത്രണത്തിലേക്ക് കണ്ടെയിൻമെന്റ് സോണിൽ കടകൾ 2 മണിവരെയും മറ്റിടങ്ങളിൽ 6 മണിവരെയുമാക്കി ചുരുക്കി. രോഗവ്യാപനം തീവ്രമാകുന്നത് പരിഗണിച്ച് പാറപ്പള്ളി ഉള്‍പ്പെടെയുള്ള നഗരസഭാ പ്രദേശത്തെ ബീച്ചുകള്‍ അടയ്ക്കുന്നതിനും തീരുമാനിച്ചു. കൊയിലാണ്ടി നഗരസഭയിലെ 25 വാർഡുകൾ കണ്ടയ്ൻമെന്റ് സോണിലായ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭയില്‍ വെച്ച് ചെയർപേഴ്സൻ കെ.പി. സുധയുടെ അധ്യക്ഷതയിൽ ഇന്ന് (30.08.2021)  കോവിഡ് അവലോകന  കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം. 

നഗരസഭയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് പരിഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ജില്ലാ കലക്ടുറുടെ 29 – 08 – 2021ഉത്തരവ് പ്രകാരം കണ്ടയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച 25 വാര്‍ഡുകളിലും ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 2 മണിവരെ മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. +

നഗരത്തിലെ തിരക്ക് നിയന്ത്രിച്ച് കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ടയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടാത്ത നഗരസഭാ പ്രദേശത്തെ മുഴുവൻ കച്ചവട വ്യാപാര സ്ഥാപനങ്ങളുടെയും (മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ)  പ്രവര്‍ത്തന സമയം നാളെ (31-08-2021 ചൊവ്വാഴ്ച] മുതല്‍ ശനിയാഴ്ച വരെ വൈകീട്ട് 6 മണിവരെയായി നിജപ്പെടുത്താൻ  തീരുമാനിച്ചു. നഗരത്തിലെ ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടെയും (ഹോം ഡെലിവറി മാത്രം) പ്രവർത്തന സമയം കണ്ടയിന്‍മെന്‍റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 മണി വരെയായി പരിമിതപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.  

Advertisements

നഗരസഭയിലെ വാർഡ് ആര്‍.ആര്‍.ടി യോഗങ്ങള്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് 3 ദിവസത്തിനകം ഓണ്‍ലൈനായി ചേരുന്നതിനും ഹോം/റൂം ക്വാറന്‍റൈന്‍ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ക്വാറന്‍റൈന്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഒരു തരത്തിലുള്ള കൂടി ചേരലുകളും നഗരസഭാ പരിധിയിൽ അനുവദിക്കുന്നതല്ല.

അനാവശ്യ  യാത്രകൾ കർശ്ശനമായി നിയന്ത്രിക്കുന്നതാണ്. നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും തീരുമാനിച്ചു. കൂടാതെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. നഗരസഭയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മേൽ നിയന്ത്രണങ്ങള്‍ പാലിച്ച്. വീടുകളിലും  പൊതുസ്ഥലങ്ങളിലും  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് നഗരസഭ ചെയർ പേഴ്സൻ കെ.പി. സുധ അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *