KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഒഴിവ് ദിവസ അനധികൃത കൺസ്ട്രക്ഷൻ തകൃതി

കൊയിലാണ്ടിയിൽ അവധി ദിവസങ്ങളിൽ അനധികൃത കൺസ്ട്രക്ഷൻ തകൃതിയായി നടക്കുന്നു. ഒഴിവ് ദിവസം മാത്രം തെരഞ്ഞെടുത്താണ് ഇത്തരം കൺസ്ട്രക്ഷൻ നടക്കുന്നത്. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് ഇത്തരത്തിൽ കൺസ്ട്രക്ഷൻ നടക്കുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നതായാണ് അറിയുന്നത്. ഇന്ന് കൊയിലാണ്ടി പട്ടണത്തിലെ സ്റ്റേറ്റ് ബാങ്കിന് സമീപത്തായാണ് കാലപഴക്കംകൊണ്ട് തകർന്ന് നിലംപൊത്തിയ കെട്ടിടം പുതുക്കിപ്പണിയാനുള്ള ശ്രമം ആരംഭിച്ചത്. സിറ്റി ബസാർ ബിൽഡിംഗിന് സമീപം കരീംക്ക ഹോട്ടലിനോട് ചേർന്ന് നിൽക്കുന്ന പഴയ പാർസൽ ഓഫീസാണ് നഗരസഭയുടെ അനുമതി ഇല്ലാതെ ഇപ്പോൾ കോൺഗ്രീറ്റ് വർക്കുകൾ നടത്തുന്നത്. രെവിലെ 11 മണി ആകുമ്പോഴേക്കും ഇന്ന് കോൺഗ്രീറ്റ് പൂർത്തിയാക്കി. അവധി ദിവസങ്ങളിൽ ഇത്തരം അനധികൃത കൺസ്ട്രക്ഷൻ നടത്താൻ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്നാണ് ചില ഉടമകളിൽ നിന്ന് കൊയിലാണ്ടി ഡയറിക്ക് കിട്ടിയ വിവരം.

10 പില്ലറുകളുടെ ഫൗണ്ടേഷൻ കമ്പിയിട്ട് കോൺഗ്രീറ്റ് ചെയ്ത് നാല് ഭാഗത്തും ബെൽറ്റ് വാർത്തിരിക്കുകയാണ്. രണ്ട് വലിയ ഹാളുകളുടെ വർക്കാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാത്രിയിലും ഇന്ന് ഞായറാഴ്ച പകലുമായാണ് ഈ വർക്ക് പൂർത്തീകരിച്ചിട്ടുള്ളത്. ഇനി അടുത്ത ഒഴിവ് ദിവസം ബാക്കി വർക്കും ആരംഭിക്കും ഇതാണ് കൊയിലാണ്ടിയിലെ അവസ്ഥ. മുമ്പ് നഗരസഭയിലെ അനധികൃത കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട കൊയിലാണ്ടി ഡയറി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതെ തുടർന്ന് നഗരസഭ ഉടമകൾക്ക് നിർമ്മാണം നിർത്തിവെക്കാനും കെട്ടിടം പൊളിച്ച് മാറ്റാൻ നോട്ടീസ് കൊടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം സംഭവങ്ങൾ കൊയിലാണ്ടി പട്ടണത്തൻ്റെ പല ഭാഗത്തായി ഇപ്പോഴും തുടർക്കഥയായി മാറുകയാണ്. ദേശീയപാതയോരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള തകർന്ന് വീണ പല കെട്ടിടങ്ങളും ഇപ്പോൾ എ.സി.പി. ഷീറ്റ് പതിച്ച് പുതുമോഡിയിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഇത്തരം വിവാദ വാർത്തകൾ വന്നതിനെ തുടർന്ന് നഗരസഭയിൽ ചില ഉദ്യോഗസ്ഥർക്ക് ഒഴിവ് ദിവസങ്ങളിൽ ഓഫ് ഡ്യൂട്ട് നൽകി ഉത്തരവിട്ടിരുന്നു. എന്നാൽ അത് ഫലപ്രദല്ലെന്ന് ആക്ഷേപമുണ്ട്.

Advertisements
  • അഴിമതിക്കാരെ പൂട്ടും. വരും ദിവസം ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തും

പട്ടണത്തിലെ അനധികൃത നിർമ്മാണം, നഞ്ച വിഭാഗത്തിലുള്ള ഭൂമി തരം മാറ്റിക്കൊടുക്കാൽ, റോഡ് ആക്സസ് ഇല്ലാത്ത ബഹുനില കെട്ടിടത്തിന് പെർമിഷൻ കൊടുക്കൽ എന്നിവക്ക് ഒത്താശ ചെയ്യുന്ന നഗരസഭയിലെ ചില ഉദ്യോഗസ്ഥർ നടത്തിയ പച്ചയായ അഴിമതിയും അവരുടെ പേര് വിവരവും കൊയിലാണ്ടി ഡയറി വരും ദിവസങ്ങളിൽ പുറത്ത് വിടും. പട്ടണത്തിലെ അനധികൃത കൺസ്ട്രക്ഷൻ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി വി.എം. അജീഷിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞിരുന്നു. വരും ദിവസങ്ങളിൽ പട്ടണത്തിലെ മറ്റ് അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ രംഗത്ത് വരുമെന്ന് ഡി.വൈ.എഫ്.ഐ.യും മറ്റ് യുവജന സംഘടനകളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *