KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ കടകൾക് മുന്നിൽ നിർമ്മിച്ചിട്ടുള്ള കമ്പി വേലി പൊളിച്ചു മാറ്റണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 

കൊയിലാണ്ടിയിലെ കടകൾക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് നിർമ്മിച്ചിട്ടുള്ള കമ്പി വേലി അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊയിലാണ്ടി അങ്ങാടിയിലെ കച്ചവടക്കാരുടെ കടയുടെ മുന്നിൽ സഞ്ചാര സ്വാതന്ത്രം തടഞ്ഞു കൊണ്ട് നിർമിച്ച പൈപ്പ് വേലി കാരണം കടയിലേക്ക് ആരും കയറുന്നില്ല. കച്ചവടവുമില്ല. ഉപജീവനം കഷ്ടത്തിലാണ്. ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം ഈ വേലി പൊളിച്ചു മാറ്റി സഞ്ചാര സ്വാതന്ത്രവും കച്ചവടം നടത്താനുള്ള സാഹചര്യവും പുനഃസ്ഥാപിക്കണം.
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുനിറ്റ്‌ ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. മുതിർന്ന കച്ചവക്കാരായ ചന്ദ്രൻ നായർ, ബാലകൃഷ്ണൻ സുദാമൃതം, പി  പി അഹമ്മദ്  എന്നിവരെ ആദരിച്ചു. സത്യാസന്ധതക്കുള്ള അവാർഡ് ഷാജു മിൽമ ബൂത്തിനും സമ്മാനിച്ചു.
 പ്ലസ്‌ടു പരീക്ഷയിൽ റെക്കോർഡ് വിജയം നേടിയ ഫാഹിം മുഹമ്മദ് ഫാറൂഖിനും ഉന്നതവിജയം നേടിയ ജാബിർ ജലീൽ മൂസക്കും എക്സെലനസ് അവാർഡ് നൽകി.
ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത് മൂസ മുഖ്യ പ്രഭാഷണം നടത്തി. കെ ടി വിനോദൻ ജില്ലാ സെക്രട്ടറി, സുകുമാരൻ മണ്ഡലം പ്രസിഡണ്ട് തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രമേയം ടി പി ഇസ്മായിൽ അവതരിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഫാറൂഖ്  സ്വാഗതവും വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കറും റിപ്പോർട്ടും ട്രഷറർ ഷഹീർ ഗ്യാലക്സി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ പ്രസിഡണ്ട്  കെ എം രാജീവൻ, ജനറൽ സെക്രട്ടറി  കെ കെ ഫാറൂഖ്, ട്രഷറർ ഷഹീർ ഗ്യാലക്സി, വൈസ് പ്രസിഡണ്ട്  റിയാസ് അബൂബക്കർ, സി കെ ലാലു, പ്രബീഷ് കുമാർ കെ, ജലീൽ മൂസ, സുഹൈൽ കെ എം, സൗമിനി മോഹൻദാസ് വി പി ലത്തീഫ്
സെക്രട്ടറി, ടി പി  ഇസ്മായിൽ, ഗിരീഷ് ഗിരികല, വി കെ  ഹാരിഫ്, ഷീബ ശിവാനന്ദൻ, ജെ കെ ഹാഷിം, സൈദ് മലബാർ മൊബൈൽ, ഷൗക്കത് അലി രക്ഷാധികാരി മണിയൊത്ത്‌ മൂസ
2024.2026. വർഷത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് ആയി. കെ. എം. രാജീവനെയും. ജനറൽ സെക്രട്ടറി ആയി. കെ. കെ. ഫാറൂഖ്നെയും തെരഞടുത്തു.